ഇസ്ലാമാബാദ്: കറാച്ചിയിലെ കെമിക്കല്‍ പ്ലാന്‍റില്‍ ക്ലോറിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 70 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോർട്ട് കാസിമിലെ എംഗ്രോ പോളിമർ ആന്‍റ് കെമിക്കൽസ് പ്ലാന്‍റിലാണ് വാതക ചോര്‍ച്ചയുണ്ടായത്.തൊഴിലാളികളെ തക്ക സമയത്ത് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പ്ലാന്‍റ് താത്കാലികമായി അടച്ചു. ഗുതരാവസ്ഥയിലായ ഒരാളൊഴികെ മറ്റെല്ലാവരും ആശുപത്രി വിട്ടതായി ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്‍റര്‍ (ജെപിഎംസി) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സീമിൻ ജമാലി പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ കറാച്ചിയിൽ നടന്ന രണ്ടാമത്തെ വാതക ചോർച്ചയാണിത്. ഫെബ്രുവരി 16 നുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 14 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു.