കൊളംബോ: ശ്രീലങ്കയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. അങ്കോഡ സ്വദേശിയായ 52 വയസുള്ള ടൂറിസ്റ്റ് ഗൈഡിനാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ ഇയാൾ ഇറ്റാലിയൻ ടൂർ ഗ്രൂപ്പിൽ ഗൈഡായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രാഥമിക പരിശോധനയിലാണ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. ഇയാൾ അങ്കോഡയിലെ ഇൻഫെക്‌ഷ്യസ് ഡിസീസ് ആശുപത്രിയില്‍ (ഐഡിഎച്ച്) ചികിത്സയിലാണ്. ഇതിനുമുമ്പ് ചൈനീസ് വിനോദസഞ്ചാരിയായ 43 വയസുകാരിക്കും ശ്രീലങ്കയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച യുവതി കഴിഞ്ഞ മാസം ചൈനയിലേക്ക് മടങ്ങിയിരുന്നു.
ശ്രീലങ്കയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
അങ്കോഡ സ്വദേശിയായ 52 വയസുള്ള ടൂറിസ്റ്റ് ഗൈഡിനാണ് രോഗം സ്ഥിരീകരിച്ചത്.