ജക്കാർത്ത: ആറ് മാസത്തോളമായി കടലിൽ കുടുങ്ങിക്കിടന്നിരുന്ന 300ഓളം റോഹിങ്ക്യന്‍ അഭയാര്‍ഥികൾ ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിലെത്തിയെന്ന് റിപ്പോർട്ടുകൾ. സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ ലോക്‌സ്യൂമാവേ തീരത്ത് നിന്ന് കിലോമീറ്റർ അകലെ കണ്ടുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മ്യാൻമറിലെ സായുധ സേനയിൽ നിന്നുള്ള അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനായി 2018ൽ പാലായനം ആരംഭിച്ച രോഹിങ്ക്യകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഒരു മില്യൺ ആളുകളോളമാണ് രാജ്യത്ത് നിന്ന് പാലായനം ചെയ്‌തത്. റോഹിങ്ക്യകളെ ചുറ്റിപ്പറ്റി മനുഷ്യക്കടത്തും നടക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍റ്, എന്നീ രാജ്യങ്ങളിലേക്കാണ് റോഹിങ്ക്യകൾ കൂടുതലായും പാലായനം ചെയ്യുന്നത്.