ബെയ്‌ജിങ്: ചൈനയില്‍ രോഗലക്ഷണമില്ലാത്ത കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്ക പടര്‍ത്തുന്നു. ശനിയാഴ്‌ച പ്രത്യേകിച്ച് രോഗലക്ഷണമില്ലാതിരുന്ന 30 പേര്‍ക്ക് പുതിയതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. ഇതില്‍ ഏഴ് പേര്‍ പുറത്ത് നിന്ന് വന്നതാണ്. രോഗം സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും പനി, ചുമ, ശ്വാസതടസം, തുടങ്ങിയ കൊവിഡ് രോഗ ലക്ഷണമുണ്ടായിരുന്നില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് വൈറസ് വാഹകര്‍ ആരാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാക്കും. ഇത് വലിയ തിരിച്ചടിയാകുമെന്നും രോഗ വ്യാപനം രൂക്ഷമാകാന്‍ സാധ്യയുണ്ടെന്നും ആരോഗ്യ വിദഗ്‌ധര്‍ നിരീക്ഷിച്ചു. ഇത്തരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തോടടുക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇതില്‍ 510 പേര്‍ വിദേശത്ത് നിന്നെത്തിയാതാണ്.
ശനിയാഴ്‌ച രോഗലക്ഷണമില്ലത്ത 30 പേര്‍ക്ക് പുറമേ 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. റഷ്യന്‍ അതിര്‍ത്തിയിലെ ഹയ്‍ലോങ്‌ജിയാങ് പ്രവശ്യയില്‍ അഞ്ച് പേര്‍ക്കും ഗുവാങ്‌ഡോങ് പ്രവശ്യയില്‍ ഒരാള്‍ക്കുമാണ് പ്രദേശികമായി രോഗം പടര്‍ന്നത്. ചൈനയില്‍ ഇതുവരെ 82,827 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.