ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ അഫ്ഗാൻ അതിർത്തിയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്‌തുന്‍ഖ പ്രവിശ്യയിലെ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ ഞായറാഴ്ച നടത്തിയ തെരച്ചിലിനിടെയാണ് ഒരു സംഘം തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തീവ്രവാദികളുടെ സാന്നിധ്യമുള്ള ഈ പ്രദേശത്തുണ്ടായ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാൻ താലിബാനെ കുറ്റപ്പെടുത്തി. എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അടുത്ത കാലം വരെ അൽ-ഖ്വയ്‌ദ, താലിബാൻ തീവ്രവാദികളുടെ താവളമായിരുന്നു ദക്ഷിണ വസീറിസ്ഥാൻ.