ETV Bharat / international

ശ്രീലങ്കൻ സ്ഫോടനം: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് - ശ്രീലങ്കന്‍ സര്‍ക്കാര്‍

വ്യാജപ്രചാരണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്നാണ് വ്യാജ പ്രചാരകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

ശ്രീലങ്കൻ സ്ഫോടനം: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ്
author img

By

Published : Apr 27, 2019, 6:01 AM IST

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പര സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്‌ഫോടന പരമ്പരയെ തുടര്‍ന്നുണ്ടായ വ്യാജപ്രചാരണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

വ്യാജ വാര്‍ത്തകള്‍ പ്രചാരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സാമൂഹിക മാധ്യമങ്ങളിലുള്ള നിരീക്ഷണം ശക്തമാക്കാനും പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനം നടന്ന ഉടന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും കേന്ദ്രീകരിച്ച് ഭീകരർ നടത്തിയ ആക്രണമണങ്ങളിൽ 253 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്ന കാരണത്താല്‍ പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോയും പൊലീസ് മേധാവി പുജിത് ജയസുന്ദരയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

Intro:Body:

ശ്രീലങ്കൻ സ്ഫോടനം: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് 

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പര സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്‌ഫോടന പരമ്പരയെ തുടര്‍ന്നുണ്ടായ വ്യാജപ്രചാരണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. 

വ്യാജ വാര്‍ത്തകള്‍ പ്രചാരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സാമൂഹിക മാധ്യങ്ങളിലുള്ള നിരീക്ഷണം ശക്തമാക്കാനും പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ഫോടനം നടന്ന ഉടന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും കേന്ദ്രീകരിച്ച് ഭീകരർ നടത്തിയ ആക്രണമണങ്ങളിൽ 253 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതിരുന്ന കാരണത്താല്‍ പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോയും പൊലീസ് മേധാവി പുജിത് ജയസുന്ദരയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.   

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.