ഹൊണലുലു: ഹവായ് ദ്വീപിലെ വെയ്കികി ബീച്ചിനടുത്ത് രണ്ട് പൊലീസുകാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സഹായം ആവശ്യമാണെന്ന് പറഞ്ഞ് നിലവിളിച്ച ഒരു സ്ത്രീയുടെ അടുത്തേക്ക് ഓടിയെത്തിയ പൊലീസുകാരെയാണ് വെടിവെച്ചത്. സ്ത്രീയുടെ കാലിന് കുത്തേറ്റിട്ടുണ്ട്.
എന്നാല്‍ ആക്രമിച്ചതാരാണെന്ന് വ്യക്തമല്ല. ആക്രമണം നടത്തിയ ശേഷം ഇവര്‍ വീടിന് തീയിടുകയും ചെയ്തു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത അഞ്ച് വീടുകളും അഗ്നിക്കിരയായി.