ETV Bharat / international

പാക്കിസ്ഥാനിൽ ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണമൊരുക്കിയ 2 പൊലീസുകാർ കൊല്ലപ്പെട്ടു

author img

By

Published : Jun 10, 2021, 4:04 AM IST

വാക്‌സിനേഷന് ശേഷം ആരോഗ്യ പ്രവർത്തകരെ സുരക്ഷിതമായി വീടുകളിൽ എത്തിച്ച് മടങ്ങവെയായിരുന്നു ഇവർക്ക് വെടിയേറ്റത്. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

police officers shot dead  pakistan terrorism  polio vaccination pakistan  പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു  പാക്കിസ്ഥാൻ തീവ്രവാദം  പാക്കിസ്ഥാൻ പോളിയോ വാക്സിനേഷൻ
പാക്കിസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വയിലെ മർദാൻ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്പ്. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പോളിയോ വാക്‌സിനേഷൻ ഡ്യൂട്ടിക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.

Also Read: പ്രതിഷേധക്കാര്‍ക്ക് നേരെ അഫ്‌ഗാനില്‍ വെടിവയ്പ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു

പൊലീസ് കോൺസ്റ്റബിൾമാരായ ഷക്കീർ, സയ്യിദ് റാസ എന്നിവരാണ് കൊല്ലപ്പെട്ടത്. വാക്‌സിനേഷന് ശേഷം ആരോഗ്യ പ്രവർത്തകരെ സുരക്ഷിതമായി വീടുകളിൽ എത്തിച്ച് മടങ്ങവെയായിരുന്നു ഇവർക്ക് വെടിയേറ്റത്. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read: പാകിസ്ഥാനിൽ മാർക്കറ്റിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് മരണം

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 2021 ആവസാനത്തോടെ രാജ്യത്ത് പോളിയോ രോഗം നിർമാർജനം ചെയ്യാൻ സർക്കാർ ആഹ്വാനം നടത്തിയിരുന്നു. പാക്കിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലും നിലവിലും പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Also Read: ആങ് സാന്‍ സ്യൂചിക്കെതിരായ കേസ് മ്യാന്‍മാർ ഭരണകൂടം തിങ്കളാഴ്ച പരിഗണിക്കും

ആരോഗ്യപ്രവർത്തകരെയും സുരക്ഷ ഉദ്യോഗസ്ഥരെയും തീവ്രവാദികൾ ആക്രമിക്കുന്നത് പതിവായതിനാൽ വാക്‌സിനേഷൻ നടപടികൾ വിജയകരമായി പൂർത്തീകരിക്കുന്നത് പാക്കിസ്ഥാനിൽ വലിയ വെല്ലുവിളിയായി തുടരുകയാണ്. മുസ്ലീം സമുദായത്തിൽപെട്ടവരെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഡാലോചനയായാണ് പോളിയോ പ്രതിരോധ വാക്‌സിനുകളെ തീവ്രവാദ സംഘടനകൾ കണക്കാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.