ETV Bharat / international

കൊറോണ വൈറസ്; വുഹാനിൽ താല്‍കാലിക യാത്രാ വിലക്ക് - കൊറോണ വൈറസ്

ചൈനയില്‍ ഇതുവരെ 17 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. 571 പേര്‍ക്ക് വൈറസ് ബാധ പിടിപെട്ടതായി ചൈനീസ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

കൊറോണ വൈറസ്; വുഹാനിൽ താല്‍ക്കാലിക യാത്രാ വിലക്ക്

author img

By

Published : Jan 23, 2020, 4:55 PM IST

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി. ഇതുവരെ 571 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിൽ താല്‍കാലികമായി യാത്രാ വിലക്ക് ഏർപ്പെടുത്തി. നഗരത്തിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകൾ, ബസ് സർവീസുകൾ, സബ്‌വേ, കടത്തുവള്ളം തുടങ്ങിയവ ഇന്നു രാവിലെ പത്തുമണി മുതല്‍ നിര്‍ത്തിവെച്ചു. 11 ദശലക്ഷം പൗരന്മാരുള്ള നഗരത്തിൽ നിന്നും അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ പൗരന്മാർ നഗരം വിട്ടുപോകരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

തായ്‌ലാന്‍ഡ്, തായ്‌വാന്‍, യുഎസ്, സൗത്ത് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് പിടിപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തായ്‌ലാന്‍ഡില്‍ നാല് പേര്‍ക്കും മറ്റ് രാജ്യങ്ങളിലായി ഒരാള്‍ക്കുവീതമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് പുതിയ തരം കൊറോണ വൈറസ് വുഹാനില്‍ പ്രത്യക്ഷപ്പെട്ടത്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരാന്‍ തുടങ്ങിയെന്ന് ചൈന സ്ഥിരീകരിച്ചു. രോഗികളെ ചികിത്സിക്കുന്നതിനിടെ നിരവധി മെഡിക്കല്‍ തൊഴിലാളികളിലേക്കും വൈറസ് പകര്‍ന്നതായി വൈറസ് ബാധയെ കുറിച്ച്‌ അന്വേഷിക്കുന്ന ഹെല്‍ത്ത് കമ്മിഷന്‍ വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.