ETV Bharat / international

മ്യാന്‍മര്‍ പ്രക്ഷോഭം: 13 സുരക്ഷ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് - clash with defence force 13 killed in myanmar news

ചൈനയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മ്യൂസില്‍ വച്ച് നടന്ന ഏറ്റുമുട്ടലില്‍ 13 ലധികം സുരക്ഷ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

മ്യാന്‍മര്‍ ജനകീയ പ്രക്ഷോഭം പുതിയ വാര്‍ത്ത  മ്യാന്‍മറില്‍ 13 സുരക്ഷ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു വാര്‍ത്ത  മ്യൂസ് ഏറ്റുമുട്ടല്‍ 13 സുരക്ഷ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു വാര്‍ത്ത  പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് വാര്‍ത്ത  സുരക്ഷ സേന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് ഏറ്റുമുട്ടല്‍ വാര്‍ത്ത  ഫലാം ടൗണ്‍ഷിപ്പ് ഒളിയാക്രമണം വാര്‍ത്ത  ചിന്‍ലാന്‍ഡ് പ്രതിരോധ സേന പുതിയ വാര്‍ത്ത  മ്യാന്‍മര്‍ പ്രക്ഷോഭം 13 പേര്‍ കൊല്ലപ്പെട്ടു വാര്‍ത്ത  മ്യാന്‍മര്‍ സൈന്യം പുതിയ വാര്‍ത്ത  13 security forces members killed in myanmar news  clash with anti-coup bloc 13 security forces members killed news  myanmar protest 2021 news  myanmar spring revolution latest news  myanmar security force killed news  clash with defence force 13 killed in myanmar news  myanmar muse conflict news
മ്യാന്‍മര്‍ പ്രക്ഷോഭം: 13 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
author img

By

Published : May 24, 2021, 10:01 AM IST

നേപ്യിഡോ: മ്യാന്‍മറിലെ പട്ടാള ഭരണത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ സുരക്ഷ സേനയിലെ 13 ലധികം അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ സേനയും പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സും തമ്മില്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതെന്ന് മ്യാന്‍മറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഫെബ്രുവരിയിലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് നാഷണൽ യൂണിറ്റി ഗവൺമെന്‍റ് രൂപീകരിച്ച പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് സൈനിക ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സായുധ സംഘങ്ങളുടെ സഖ്യമാണ്.

വെള്ളിയാഴ്‌ച രാവിലെ ചിന്നിലെ ഫലാം ടൗൺഷിപ്പിൽ നടന്ന ഒളിയാക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ രണ്ട് സൈനിക ട്രക്കുകൾ ആക്രമിക്കപ്പെട്ടുവെന്ന് ചിൻലാന്‍ഡ് പ്രതിരോധ സേനയുടെ (സിഡിഎഫ്) വക്താവ് പറഞ്ഞു.

അതേ സമയം, കാൺപെറ്റ്‌ലെറ്റ് ടൗണ്‍ഷിപ്പിലെ പന്ത്രണ്ട് പോലീസ് ഉദ്യോഗസ്ഥർ സൈനിക അട്ടിമറിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കുചേർന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജ്യവ്യാപകമായുള്ള നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരുന്നതിനായി ചിന്‍ സംസ്ഥാനത്തെ നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ജോലി ഉപേക്ഷിച്ചത്.

Read more: ഓങ് സാൻ സൂചി അറസ്റ്റിൽ; മ്യാൻമാർ വീണ്ടും പട്ടാള ഭരണത്തിലേക്ക്

തെരഞ്ഞെടുപ്പിൽ ആങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വിജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്ത് അപ്രതീക്ഷിത നീക്കങ്ങൾ നടന്നത്. ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ അധികാരത്തിലേറിയ സൈന്യം രാജ്യത്ത് ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാല് മാസത്തോളമായി രാജ്യത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 800 ലധികം പേരാണ് കൊല്ലപ്പെട്ടത്. 5,200 ഓളം പ്രതിഷേധക്കാരെ സൈന്യം കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

Read more: മ്യാന്‍മറിലെ സൈനിക അട്ടിമറി; രണ്ട് മാസത്തിനിടെ 740 പേര്‍ കൊല്ലപ്പെട്ടു

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.