ETV Bharat / international

തായ്‌വാന്‍ പ്രതിരോധ മേഖലയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നുകയറിയതായി റിപ്പോര്‍ട്ട് - 10 Chinese planes enter Taiwan

തായ്‌വാന് മേലുള്ള ചൈനയുടെ ഭീഷണി ശക്തമാണെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയുടെ ആക്രമണത്തിന് ഇരയായി തായ്‌വാൻ മാറാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സഹായങ്ങളും നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി

Taiwan's air defence zone  തായ്വാൻ പ്രതിരോധ മേഖല  തായ്വാൻ പ്രതിരോധ മേഖലയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നുകയറി  10 Chinese planes enter Taiwan  Taiwan's air defence zone
തായ്വാൻ
author img

By

Published : Mar 30, 2021, 8:50 AM IST

തായ്പേയ്: പത്ത് ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് (എഡിസ്) കടന്നു കയറിയതായി റിപ്പോർട്ട്. പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) ദൗത്യത്തിൽ ഉൾപ്പെട്ട നാല് ജെ -16 മൾട്ടിറോൾ വിമാനങ്ങൾ, നാല് ജെ -10 മൾട്ടിറോൾ യുദ്ധവിമാനങ്ങൾ, ഒരു വൈ -8 അന്തർവാഹിനി യുദ്ധവിമാനം, ഒരു കെജെ -500 വിമാനം എന്നിവ ഉൾപ്പെടുന്നതായി ഫോക്കസ് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തായ്‌വാന് മേലുള്ള ചൈനയുടെ ഭീഷണി ശക്തമാണെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയുടെ ആക്രമണത്തിന് ഇരയായി തായ്‌വാൻ മാറാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ സഹായങ്ങളും നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. തെക്കൻ ചൈനാ കടലിലെ ചെറുരാജ്യങ്ങളെ കീഴ്‌പ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്. അടുത്ത 10 വർഷത്തിനകം തായ്‌വാനെ ചൈന കടന്നാക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും അമേരിക്കൻ സൈനിക മേധാവികൾ ചൂണ്ടിക്കാട്ടി.

കടൽപാതകളിലെ സ്വതന്ത്രമായ കപ്പൽഗതാഗതത്തിനും ചൈന നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പെസഫിക്കിന് സമാന്തരമായി കിടക്കുന്ന ചൈനാ കടലിലൂടെ സ്വതന്ത്രമായ വ്യപാരം ഉറപ്പുവരുത്തേണ്ടത് ലോകരാജ്യങ്ങളുടെ ചുമതലയാണെന്നും അമേരിക്ക പറഞ്ഞു. ചൈനയുടെ പ്രതിരോധ നയത്തിൽ കാതലായ മാറ്റം വരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.