പാക് സുരക്ഷാ സേന വെടിവെപ്പില്‍ ഒരാള്‍ മരിച്ചു; 6 പേര്‍ക്ക് പരിക്ക് - 1 killed 6 injured
അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തി ഗേറ്റ് പ്രദേശത്ത് പാകിസ്ഥാൻ ഫ്രോണ്ടിയർ കോർപ്സ് (എഫ്സി) നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചാമന്‍: അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തി ഗേറ്റ് പ്രദേശത്ത് പാകിസ്ഥാൻ സുരക്ഷ സേന (എഫ്സി) നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാപാരികള്‍ അതിർത്തി കടക്കുന്നത് തടഞ്ഞ ചില അതിര്‍ത്തി ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച വ്യാപാരികൾ ഫ്രണ്ട്ഷിപ്പ് ഗേറ്റിൽ തടിച്ചുകൂടി ഗേറ്റ് തുറക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെത്തുടർന്ന് കച്ചവടക്കാർ ഗേറ്റിനടുത്ത് ടയര്‍ കത്തിച്ചു.തുടർന്ന് ഒരു വ്യാപാരി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതോടെ സ്ഥിതി അക്രമാസക്തമായി.
രണ്ട് കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാമന്‍സ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ ഒരാൾ ചികിത്സയ്ക്കിടെ മരിച്ചു. പരിക്കേറ്റ നാലുപേരെ ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലെ ട്രോമ സെന്‍ററിലേക്ക് മാറ്റിയതായി ചാമന്‍ അസിസ്റ്റന്‍റ് കമ്മീഷണർ സകൗല്ല ദുറാനി പറഞ്ഞു.