ETV Bharat / international

"നിങ്ങളുടെ യാത്ര ഞങ്ങളെ പ്രചോദിപ്പിച്ചു"; അഭിനന്ദിച്ച് നാസ - NASA applauds ISRO

സൗരയൂഥ പര്യവേക്ഷണത്തിൽ ദേശീയ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്‌മിനിസ്ട്രേഷനു (ഐ.എസ്.ആർ.ഓയു) മായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും നാസ പറഞ്ഞു

നാസ ഐ.എസ്.ആർ.ഓയെ അഭിനന്ദിച്ചു
author img

By

Published : Sep 8, 2019, 9:51 AM IST

വാഷിംഗ്‌ടൺ: ചന്ദ്രയാൻ-2ന്‍റെ 'വിക്രം' ലാൻഡറിനെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ശ്രമത്തെ ദേശീയ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ശനിയാഴ്ച അഭിനന്ദിച്ചു.
"ബഹിരാകാശം കഠിനമാണ്. ചന്ദ്രയാൻ-2 ദൗത്യം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ശ്രമത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു." ഐ.എസ്.ആർ.ഒയുടെ യാത്ര പ്രചോദനമാണെന്നും സൗരയൂഥ പര്യവേക്ഷണത്തിനുള്ള ഭാവി അവസരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നുവെന്നും നാസ ഒരു ട്വീറ്റിൽ കുറിച്ചു.

  • Space is hard. We commend @ISRO’s attempt to land their #Chandrayaan2 mission on the Moon’s South Pole. You have inspired us with your journey and look forward to future opportunities to explore our solar system together. https://t.co/pKzzo9FDLL

    — NASA (@NASA) September 7, 2019 " class="align-text-top noRightClick twitterSection" data=" ">
ചന്ദ്ര ഉപരിതലത്തിൽ നിന്ന് 2.1 കിലോമീറ്റർ അകലെ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ ഇന്നലെ പുലർച്ചെ അറിയിച്ചിരുന്നു. ജൂലൈ 22 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ-2 ദൗത്യം യാത്ര ആരംഭിച്ചു. 23 ദിവസത്തോളം ഭൂമിയുടെ ഭ്രമണപഥത്തിൽ കറങ്ങിയ ശേഷം ബഹിരാകാശവാഹനം ഓഗസ്റ്റ് 14 ന് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ചന്ദ്രയാൻ-2 ഭ്രമണപഥത്തിൽ നിന്ന് സെപ്റ്റംബർ 2 ന് വിക്രം ലാൻഡർ വിജയകരമായി വേർപെടുത്തി. ചന്ദ്രയാൻ-2 ഓർബിറ്റർ ചന്ദ്രനെ പരിക്രമണം ചെയ്യുന്നത് തുടരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.