ETV Bharat / international

ദരിദ്ര രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന - Coronavirus pandemic updates

220 രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം ചെയ്യാൻ തയാറായെങ്കിലും 194 രാജ്യങ്ങൾ മാത്രമാണ് വാക്‌സിനേഷൻ ആരംഭിച്ചത്.

COVID vaccination  COVID-19 shot distribution  imbalance' in COVID-19 shot distribution  Tedros Adhanom Ghebreyesus  WHO on covid vaccine distribution  COVAX  WHO laments 'shocking imbalance' in vaccination  Coronavirus pandemic updates  രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം ഒരുപോലെ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം ഒരുപോലെ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന
author img

By

Published : Apr 11, 2021, 10:40 AM IST

ജനീവ: എല്ലാ ദരിദ്ര രാജ്യങ്ങളിലേക്കും ഒരുപോലെ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. 220 രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം ചെയ്യാൻ തയാറായെങ്കിലും 194 രാജ്യങ്ങൾ മാത്രമാണ് വാക്‌സിനേഷൻ ആരംഭിച്ചത്. മറ്റ് രാജ്യങ്ങൾ വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം ഒരുപോലെ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

കഴിഞ്ഞ ആറ് ആഴ്‌ചക്കുള്ളിൽ നൂറിലധികം രാജ്യങ്ങൾക്ക് 38 ദശലക്ഷത്തിലധികം ഡോസ് വാക്‌സിൻ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങൾ വാക്‌സിനേഷൻ ആരംഭിക്കാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളിൽ നാലിൽ ഒരാൾക്ക് വാക്‌സിൻ ലഭ്യമാകുന്നതായും ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ വാക്‌സിനുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ സംഭാവന ചെയ്യണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ അടുത്തിടെ അറിയിച്ചിരുന്നു. അല്ലാത്ത പക്ഷം അത്തരം രാജ്യങ്ങൾക്ക് അഗാധമായ സാമ്പത്തിക ദുരന്തം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ ആവശ്യം മുൻപ് ഡബ്ല്യുഎച്ച്ഒയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശം വേണ്ട രീതിയിൽ ഫലം കണ്ടില്ലെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.