ന്യൂയോര്‍ക്ക്: വാട്സ്ആപില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന സംവിധാനത്തില്‍ വീണ്ടും പരിഷ്കാരം. സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഡിലീറ്റ് ഫോര്‍ എവരിവണ്‍ സംവിധാനത്തിലാണ് വീണ്ടും മാറ്റം കൊണ്ടുവരുന്നത്. അയയ്ക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം താനേ മായുന്ന ‘ഡിസപ്പിയറിങ് മെസേജ്’ ആണ് പുതിയ അപ്ഡേഷനിലെ പ്രധാന സവിശേഷത. 5 മിനിറ്റ്, ഒരു മണിക്കൂർ എന്നിങ്ങനെ 2 സമയപരിധികളാണ് തിരഞ്ഞെടുക്കാനുണ്ടാവുക.
ജിമെയിലിലും ടെലഗ്രാം ആപ്പിലും നിലവിൽ സമാനമായ സംവിധാനമുണ്ട്. നിലവിൽ വാട്‌സാപ്പിൽ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷനിൽ മായ്ച്ചാൽ മെസേജ് കിട്ടിയവരുടെ ഫോണിൽ നമ്മൾ അത് ഡിലീറ്റ് ചെയ്തുവെന്ന അറിയിപ്പ് കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്ഡേറ്റിൽ ഇല്ലാതായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഓപ്ഷനുകൾ വൈകാതെ പ്രാബല്യത്തിലാകും.