കാരക്കാസ്: വെനസ്വലേയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വടക്കൻ അരഗ്വ സംസ്ഥാനത്തെ 47 കാരനാണ് മരിച്ചതെന്നും ഇദ്ദേഹത്തിന് ശ്വോസകോശ സംബന്ധമായ അസുഖങ്ങൽ ഉണ്ടായിരുന്നതായും വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. ന്യൂമോണിയ ബാധിച്ചാണ് ഇദ്ദേഹം ആദ്യം ചികിത്സ തേടിയതെന്നും പിന്നീട് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുവെന്നും ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി.
അതേസമയം, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വലേയിൽ 106 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സമ്പൂർണ ലോക്‌ഡൗണാണ് രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. പൊതുഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.