കരാകസ്: വെനസ്വലക്ക് അഞ്ച് ദശലക്ഷത്തിലധികം വാക്‌സിനുകൾ യുണിസെഫ് നൽകിയതായി പ്രസിഡന്‍റ് നിക്കോളാസ് മഡുറോ. ഡിഫ്തീരിയ, പോളിയോ, ടെറ്റനസ് എന്നിവയ്‌ക്കെതിരായ വാക്‌സിനുകളാണ് ലഭിച്ചതെന്ന് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ പറഞ്ഞു. വാക്‌സിൻ സ്വീകരണവേളയിൽ ആരോഗ്യമന്ത്രി കാർലോസ് അൽവാരഡോ പങ്കെടുത്തു.
530 ടണ്ണിനൊപ്പം 32 ടൺ അധികമായി വാക്‌സിനുകൾ ലഭിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഡിഫ്‌തീരിയ, പോളിയോ, ടെറ്റനസ് എന്നിവക്കെതിരായ പ്രതിരോധ വാക്‌സിനുകളാണ് വെനിസ്വലേക്ക് ലഭിച്ചത്. വെനിസ്വേലയ്ക്ക് ഉഭയകക്ഷി സഹകരണത്തിലൂടെ 2,115 ടണ്ണിലധികം വാക്‌സിനുകളാണ് ലഭിച്ചത്.