വാഷിംഗ്ടൺ: ചൈനീസ് വിമാനങ്ങളെ അനുവദിക്കില്ലെന്ന ട്രംപിന്‍റെ നിലപാടിൽ മാറ്റം. പരിമിതമായ രീതിയിൽ ചൈനീസ് എയർലൈനുകളെ അനുവദിക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ ജൂൺ 16 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ചൈന അറിയിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ചൈനീസ് വിമാനങ്ങളെ അനുവദിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. പിന്നീടാണ് പരിമിതമായ രീതിയിൽ സർവീസുകൾ ആകാം എന്ന നിലപാടിൽ അമേരിക്ക എത്തിയത്. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും ചൈനീസ് എയർലൈനുകളുടെ സർവീസ് ഉണ്ടാകുകയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ചൈനീസ് എയർലൈനുകള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി യു.എസ് - അമേരിക്ക
ചൈനീസ് എയർലൈനുകളെ അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. പിന്നീട് നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു