ETV Bharat / international

അമേരിക്കയിൽ പ്രതിഷേധം ശക്തം; 1400 പേരെ അറസ്റ്റ് ചെയ്തു - police killed black man

17 യുഎസ് നഗരങ്ങളിൽ നിന്നായി 1,400 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തു  അമേരിക്ക  യുഎസ് വംശീയ കൊല  ജനകീയ പ്രക്ഷോഭം  ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകം  പൊലീസ് കൊല  കുറത്ത വര്‍ഗക്കാരന്‍  പൊലീസ് അതിക്രമം  protestors in US  America murder  death of George Floyd  police killed black man  washington
അമേരിക്കയിൽ 1,400 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തു
author img

By

Published : May 31, 2020, 10:32 AM IST

വാഷിങ്ടണ്‍: കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത 1400 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസിൽ 17 നഗരങ്ങളിലായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ജോര്‍ജ് ഫ്ലോയിഡ് എന്ന കുറത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത്. കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് പൊലീസ് ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസുകാരനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. എന്നാൽ വംശവെറിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.