ദോഹ: അമേരിക്കയും താലിബാനും ദോഹയിൽ സമാധാന കരാറിൽ ഒപ്പുവെച്ചു. ഇതോടെ 14 മാസത്തിനുള്ളിൽ യുഎസ് തങ്ങളുടെ എല്ലാ സൈനികരെയും രാജ്യത്ത് നിന്ന് പിൻവലിക്കും. അഫ്‌ഗാനിസ്ഥാനിലെ 18 വർഷത്തെ യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.
ദോഹയിൽ യുഎസ് പ്രതിനിധികളും താലിബാനും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടതായി അൽ ജസീറയുടെ റിപ്പോർട്ടിൽ പറയുന്നു. വിഷയം അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് കരാർ ഒപ്പിടുന്നതിന് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.