ETV Bharat / international

രണ്ട് ചൈനീസ് എംബസി ഉദ്യോഗസ്ഥരെ യുഎസ് നീക്കം ചെയ്തതായി റിപ്പോർട്ട് - Chinese diplomats in US

കഴിഞ്ഞ 30 വർഷത്തിലാദ്യമായാണ് ചാരവൃത്തിയുടെ സംശയത്തെത്തുടർന്ന്  ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

US expels Chinese diplomats  US on Chinese diplomats  Chinese diplomats expelled  Chinese diplomats in US  രണ്ട് ചൈനീസ് എംബസി ഉദ്യോഗസ്ഥരെ യുഎസ് നീക്കം ചെയ്തതായി റിപ്പോർട്ട്
രണ്ട് ചൈനീസ് എംബസി ഉദ്യോഗസ്ഥരെ യുഎസ് നീക്കം ചെയ്തതായി റിപ്പോർട്ട്
author img

By

Published : Dec 16, 2019, 10:25 AM IST

വാഷിംഗ്ടൺ: വിർജീനിയയിലെ സൈനിക താവളത്തിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് രണ്ട് ചൈനീസ് എംബസി ഉദ്യോഗസ്ഥരെ സെപ്റ്റംബറിൽ യുഎസ് രഹസ്യമായി പുറത്താക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ 30 വർഷത്തിലാദ്യമായാണ് ചാരവൃത്തിയുടെ സംശയത്തെത്തുടർന്ന് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പുറത്താക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
പുറത്താക്കപ്പെട്ടവരിൽ ഒരാൾ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിർജീനിയയിലെ നോർഫോക്കിനടുത്തുള്ള സൈനിക താവളത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ചെക്ക് പോയിന്‍റിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ ഭാര്യമാരോടൊപ്പം എത്തുകയായിരുന്നു. പ്രവേശന അനുമതി ഇല്ലെന്നും തിരികെ പോകണമെന്നും കാവൽക്കാർ ആവശ്യപ്പെട്ടെങ്കിലും കാവൽക്കാരുടെ നിർദേശം അവഗണിച്ച് ചൈനീസ് ഉദ്യോഗസ്ഥർ സൈനിക താവളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് സൈനിക ഉദ്യോഗസ്ഥർ അവരെ പിന്തുടർന്നെത്തി തിരിച്ചയച്ചു. സംഭവം നടന്ന് ആഴ്ചകൾക്കകം തന്നെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Intro:Body:

dffd

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.