ETV Bharat / international

ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി അമേരിക്ക - ട്രംപ്

ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി ട്രംപ് സര്‍ക്കാര്‍. വെനിസ്വലയെ പിന്തുണക്കുന്നതിനാലാണ് നടപടി. അതേസമയം ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു

US re-designates Cuba as 'state sponsor of terrorism'  US re-designates Cuba  'state sponsor of terrorism  Cuba  Donald Trump  Biden  US  America  ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി അമേരിക്ക  ക്യൂബ  ഭീകരരാജ്യങ്ങളുടെ പട്ടിക  അമേരിക്ക  ട്രംപ്  ബൈഡന്‍
ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി അമേരിക്ക
author img

By

Published : Jan 12, 2021, 7:15 AM IST

വാഷിങ്ടണ്‍: അധികാര കൈമാറ്റത്തിന് തൊട്ട് മുന്‍പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ പറഞ്ഞു. വെനിസ്വലയെ പിന്‍തുണക്കുന്നതിനാലാണ് ക്യൂബക്കെതിരെ നടപടി.

അതേസമയം ക്യൂബയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. നേരത്തെ ഒബാമ സര്‍ക്കാര്‍ ക്യൂബയെ ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2015ല്‍ ഹവാനയുമായി വാഷിങ്ടണ്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. എന്നാല്‍ അന്നത്തെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ക്യൂബ തയാറായില്ലെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ വാദം. ട്രംപ് ഭരണകൂടം അവസാന നിമിഷം നടപ്പാക്കിയ ഈ നയമാറ്റം ജോ ബൈഡന് പ്രതിസന്ധിയാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.