ETV Bharat / international

വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യയ്‌ക്ക്‌മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് - കൊവിഡ് -19 ആഗോള ഉച്ചകോടി

രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർധിച്ചതിനെത്തുടര്‍ന്ന് ഈ വർഷത്തിന്‍റെ തുടക്കത്തിലാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിർത്തിവച്ചത്.

Prime Minister Narendra Modi  US President  Joseph R Biden  Narendra Modi  vaccine export  COVID-19 vaccine export  COVID-19  വാക്‌സിന്‍ കയറ്റുമതി  യുഎസ്  നരേന്ദ്ര മോദി  സ്‌കോട്ട് മോറിസന്‍  കൊവിഡ് -19 ആഗോള ഉച്ചകോടി  COVID-19 global summit
മോദിക്ക് ഉയര്‍ന്ന സ്ഥാനം; വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യയ്‌ക്ക്‌മേല്‍ സമ്മര്‍ദ്ദം ചെലുത്തി യുഎസ്
author img

By

Published : Sep 15, 2021, 10:06 AM IST

വാഷിങ്ടണ്‍: കൊവിഡ് വാക്‌സിന്‍ കയറ്റുമതി പുനഃരാരംഭിക്കാൻ ഇന്ത്യയ്‌ക്ക്‌മേല്‍ യുഎസ് സമ്മർദം ചെലുത്തുന്നുവെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായാല്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന കൊവിഡ് -19 ആഗോള ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാന്‍ ബൈഡൻ ഭരണകൂടം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാക്‌സിന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഒരു അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ സമ്മതിച്ചുവെങ്കിലും, കൊവിഡ് -19 ആഗോള ഉച്ചകോടിയിൽ മോദിക്ക് ഉയര്‍ന്ന സ്ഥാനം നല്‍കുന്നത് സംബന്ധിച്ച വിവരങ്ങളെ അദ്ദേഹം നിഷേധിച്ചു.

''വാക്‌സിന്‍ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യാനും കയറ്റുമതി സംബന്ധിച്ചുള്ള സമയക്രമങ്ങളറിയാനും ഇന്ത്യാ ഗവണ്‍മെന്‍റുമായി നിരന്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഈ സംഭാഷണങ്ങൾ ഒരു പ്രത്യേക ഉച്ചകോടിയുമായോ, ഇടപെടലുകളുമായോ ബന്ധപ്പെട്ടിട്ടില്ല " പേരുവെളിപ്പെടുത്താനാവാത്ത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

രാജ്യത്ത് കൊറോണ വൈറസ് കേസുകൾ വർധിച്ചതിനെത്തുടര്‍ന്ന് ഈ വർഷത്തിന്‍റെ തുടക്കത്തിലാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിർത്തിവച്ചത്.

also read: ഊർജ ഉത്പാദനത്തിൽ ഇന്ത്യ-യുഎസ് സഹകരണം; യുഎസ് നിയമ നിർമാണത്തിനൊരുങ്ങുന്നു

അതേസമയം ഈ മാസം അവസാനത്തിലാണ് ആഗോള ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെത്തുക. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദേ സുഗ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.