വാഷിങ്‌ടൺ: അമേരിക്കയില്‍ കൊവിഡ് വ്യാപനം കുത്തനെ ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് കൂട്ടമായി റദ്ദാക്കി. ഞായറാഴ്ച രാവിലെ വരെ ഏകദേശം 2,000 വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിവച്ചത്. അധികൃതരെ ഉദ്ധരിച്ച് വാഷിങ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി ഹില്‍' ദിനപത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ALSO READ: Florona | ഒമിക്രോണിന് പിന്നാലെ ഫ്ലൊറോണ, സ്ഥിരീകരിച്ച് ഇസ്രയേൽ ; രോഗബാധ ഗർഭിണിയിൽ
ഞായറാഴ്ച രാവിലെ 8:30 വരെ ആഭ്യന്തരം, അന്താരാഷ്ട്രം എന്നിങ്ങനെയുള്ള 1,956 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. 870 വിമാനങ്ങളുടെ സര്‍വീസ് സമയം വൈകും. വിമാന കമ്പനികളായ സൗത്ത് വെസ്റ്റ് 264, ജെറ്റ്ബ്ലു 169, ഡെൽറ്റ 161, അമേരിക്കൻ എയർലൈൻസ് 136, യുണൈറ്റഡ് 94 എന്നിങ്ങനെ റദ്ദാക്കിയവയുടെ പട്ടികയില്‍ പെടുന്നുവെന്നും യു.എസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
10 ദിവസങ്ങളിലായി 14,000-ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഡിസംബര്‍ 30ന് മാത്രം അഞ്ച് ലക്ഷത്തിനടുത്ത് കൊവിഡ് കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.