വാഷിങ്‌ടൺ: പൈലറ്റുമാരുടെ യോഗ്യതയിലെ ആശങ്കയെ തുടർന്ന് പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ വിമാനങ്ങൾ അമേരിക്ക വിലക്കി. പാകിസ്ഥാൻ പൈലറ്റുമാരുടെ സർട്ടിഫിക്കേഷനുകളിൽ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ വിമാനങ്ങൾക്ക് അമേരിക്കയിലേക്കുള്ള പ്രവേശനാനുമതി ഔദ്യോഗികമായി വിലക്കിയത്. വ്യാജമോ സംശയാസ്‌പദമോ ആയ ലൈസൻസുകൾ പൈലറ്റുമാരുടെ കൈവശമുണ്ടെന്ന് ജൂണിൽ റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് യൂറോപ്പിന്‍റെ വ്യോമയാന സുരക്ഷാ ഏജൻസി പാകിസ്ഥാൻ ദേശീയ എയർലൈൻസിന് കുറഞ്ഞത് ആറുമാസത്തേക്ക് യൂറോപ്പിൽ വിലക്ക് ഏർപ്പെടുത്തി. യൂറോപ്പിന്‍റെ നിരോധനം യുകെയിലും കാനഡയിലുമുള്ള പാക് വിമാനങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. എയർലൈൻസിനുള്ളിലെ തിരുത്തൽ നടപടികളിലൂടെ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് അറിയിച്ചു. മെയ് 22ന് പാകിസ്ഥാനിൽ നടന്ന വിമാനാപകടത്തിൽ 97 പേർ മരിച്ച സംഭവത്തിന് ശേഷമാണ് പൈലറ്റുമാരുടെ സർട്ടിഫിക്കേഷനിൽ ആശങ്ക വർധിച്ചത്.
പൈലറ്റുമാരുടെ യോഗ്യതയിൽ ആശങ്ക; പാകിസ്ഥാൻ വിമാനങ്ങൾക്ക് അമേരിക്കയുടെ വിലക്ക് - അമേരിക്കയുടെ വിലക്ക്
പാകിസ്ഥാൻ പൈലറ്റുമാരുടെ യോഗ്യതയിൽ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്ന് പാകിസ്ഥാൻ വിമാനങ്ങൾക്ക് യുഎസിലേക്കുള്ള പ്രവേശനാനുമതി ഔദ്യോഗികമായി വിലക്കി