വാഷിങ്ടൺ: കർഫ്യൂ ലംഘനം, പ്രതിമകൾ നശിപ്പിക്കൽ അടക്കമുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളും ട്വീറ്റുകളും നീക്കംചെയ്യാൻ അമേരിക്കൻ പ്രസിഡന്‍റ് ഗൂഗിൾ, ആപ്പിൾ, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ടെക് കമ്പനികൾക്ക് കത്തയച്ചു. അമേരിക്കയിലെ സ്മാരകങ്ങൾ, പ്രതിമകൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഇന്നലെ വൈകിയാണ് ഒപ്പിട്ടത്. ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെത്തുടർന്ന് രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങൾക്കും ആഭ്യന്തര കലഹങ്ങൾക്കും വേദിയായിരുന്നു. രാജ്യത്തുടനീളം പ്രതിഷേധക്കാർ വിവാദ പ്രതിമകൾ ലക്ഷ്യമിട്ടതിനെ തുടർന്നാണ് ട്രംപിന്‍റെ ഉത്തരവ്.
അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾക്കെതിരെ നടപടി എടുക്കണമെന്ന് ട്രംപ് - കർഫ്യൂ ലംഘനം
ഇത് സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ടെക് കമ്പനികൾക്ക് കത്തയച്ചു.