ETV Bharat / international

യുക്രൈനില്‍ അന്താരാഷ്‌ട്ര സഹകരണത്തിന് ആഹ്വാനം ചെയ്‌ത് യുഎന്‍ - russia ukraine war

അന്താരാഷ്‌ട്ര സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് യുഎൻ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു യുഎന്‍ സെക്രട്ടറി ജനറൽ

യുക്രൈന്‍ യുദ്ധം യുഎന്‍  യുക്രൈന്‍ അന്താരാഷ്‌ട്ര സഹകരണം യുഎന്‍  യുക്രൈന്‍ അന്‍റോണിയോ ഗുട്ടറസ്  റഷ്യ യുക്രൈന്‍ യുദ്ധം  റഷ്യ യുക്രൈന്‍ ആക്രമണം  un chief calls for international cooperation  russia ukraine war  russia ukraine war antonio guterres
'യുഎന്‍ രൂപീകൃതമായത് സമാധാനത്തിന് വേണ്ടി'; യുക്രൈനില്‍ അന്താരാഷ്‌ട്ര സഹകരണത്തിന് ആഹ്വാനം ചെയ്‌ത് യുഎന്‍
author img

By

Published : Mar 11, 2022, 7:48 AM IST

ന്യൂയോര്‍ക്ക്: യുക്രൈനില്‍ അന്താരാഷ്‌ട്ര സഹകരണത്തിനും ഐക്യദാര്‍ഢ്യത്തിനും ആഹ്വാനം ചെയ്‌ത് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. യുദ്ധ ബാധിതരെ പിന്തുണയ്ക്കാനും അന്താരാഷ്‌ട്ര നിയമത്തിന്‍റെ വ്യക്തമായ ലംഘനം മറികടക്കാനും ഇതാവശ്യമാണെന്നും യുഎന്‍ തലവന്‍ പറഞ്ഞു. അന്താരാഷ്‌ട്ര സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് യുഎൻ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസഭയുടെ നേതൃത്വത്തിലുള്ള അഞ്ചാമത്തെയും അവസാനത്തെയും യോഗത്തിലാണ് ഗുട്ടറസ് അന്താരാഷ്‌ട്ര സഹകരണത്തിന് ഊന്നല്‍ നല്‍കിയത്. സമാധാനമാണ് ഏറ്റവും പ്രധാനപ്പെട്ട ആഗോള പൊതുനന്മ. അത് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഐക്യരാഷ്‌ട്ര സഭ രൂപീകൃതമായത്. ഐക്യരാഷ്‌ട്ര സഭയുടെ ചാർട്ടർ ലംഘിച്ച് യൂറോപ്പിന്‍റെ ഹൃദയഭാഗത്ത് ഇപ്പോൾ ഒരു ബഹുമുഖ യുദ്ധം രൂക്ഷമായിരിക്കുകയാണെന്നും യുക്രൈന്‍ റഷ്യ യുദ്ധം പരാമർശിച്ച് കൊണ്ട് ഗുട്ടറസ് പറഞ്ഞു.

അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ നടത്തിയ ആദ്യ ഉന്നതല ചര്‍ച്ച പരാജയപ്പെട്ടു. റഷ്യന്‍ പ്രധാനമന്ത്രിയും യുക്രൈന്‍ വിദേശകാര്യ മന്ത്രിയും പങ്കെടുത്ത ചര്‍ച്ചയില്‍ ഉപാധികള്‍ അംഗീകരിയ്ക്കാന്‍ ഇരു രാജ്യങ്ങളും വിസമ്മതിച്ചു.

Also read: പാഴായ പ്രചാരണം ; അടിതെറ്റി കോണ്‍ഗ്രസ്, ഗാന്ധി സഹോദരങ്ങളിലുള്ള വിശ്വാസം ഇടിയുന്നോ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.