ജനീവ: കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ചാവേറാക്രമണത്തെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
അഫ്‌ഗാനിലെ നിലിവലെ മാറിവരുന്ന സ്ഥിതിഗതികളെയാണ് ഇവ വ്യക്തമാക്കുന്നതെന്നും അതേസമയം അഫ്‌ഗാൻ ജനതയ്‌ക്ക് ലോകമെമ്പാടു നിന്നും അടിയന്തര സഹായം എത്തിക്കാൻ സാധിക്കുന്നത് തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും ഗുട്ടറസിനെ ഉദ്ധരിച്ച് യുഎൻ വക്താവ് സ്റ്റെഫെയ്ൻ ഡുജാരിക് പറഞ്ഞു. ആക്രമണത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ യുഎൻ ശേഖരിച്ചു വരികയാണെന്നും അതേസമയം യുഎൻ സ്റ്റാഫുകൾക്ക് ആക്രമണം സംഭവിച്ചതായി ഇതുവരെ റിപ്പോർട്ടുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചർേത്തു.
READ MORE: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം
വ്യാഴാഴ്‌ച കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ഇരട്ട സ്‌ഫോടനത്തിൽ 60ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. യുഎസിന്‍റെ ഔദ്യോഗിക വിവരമനുസരിച്ച് ആക്രമണത്തിൽ 13 യുഎസ് സൈനികരും കൊല്ലപ്പെട്ടത്തതായി റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ പ്രധാന കവാടമായ ആബെ ഗേറ്റിന് മുന്നിലാണ് ആദ്യ സ്ഫോടനം നടന്നത്. മരണ സംഖ്യ ഇനിയും വർധിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.