ടെക്‌സസ് (അമേരിക്ക): ടെക്‌സാസിലെ സിനഗോഗിൽ ജൂതൻമാരെ ബന്ധികളാക്കിയ സംഭവത്തിൽ രണ്ട് പേർ കസ്‌റ്റഡിയിൽ. സൗത്ത് മാഞ്ചസ്‌റ്ററിൽ നിന്നാണ് ഇരുവരും പൊലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യത് വരികയാണെന്ന് മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.
പ്രാർഥനയെക്കെത്തിയവരെ ബന്ദികളാക്കിയ ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രമിനെ നേരത്തെ സുരക്ഷ സേന വെടിവച്ചു കൊന്നിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹര്യത്തിൽ അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പാക് വനിത ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരൻ ഫൈസൽ അക്രം പ്രാര്‍ഥനക്കെത്തിയവരെ ബന്ധികളാക്കിയത്. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 86 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന പാക് വനിതയാണ് ആഫിയ സിദ്ദിഖി. ടെക്‌സാസിലെ ഫോർട്ട് വർത്തിലുള്ള ഫെഡറൽ മെഡിക്കൽ സെന്‍റര്‍ (എഫ്എംസി) ജയിലിലാണ് ആഫിയ. വധശ്രമം, ആക്രമണം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.