വാഷിംഗ്ടൺ: ആഗോള വിപണിയിൽ എണ്ണവില കുറയുന്നത് സംബന്ധിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തുമെന്ന് ഡൊണാൾഡ് ട്രംപ്. എണ്ണവിലയിൽ ഉണ്ടായ ഇടിവ് യുഎസ് ഉൽപാദകരെ സാരമായി ബാധിക്കുന്നുണ്ട്. റഷ്യ യുഎസിന് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും ട്രംപ് പറഞ്ഞു.
ഇരു നേതാക്കളും ഉടൻ സംസാരിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില സംബന്ധിച്ച് സൗദി അറേബ്യയും റഷ്യയും തമ്മിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ആഗോള വിപണിയിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.