വാഷിങ്‌ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച ഹർജികൾ തള്ളിയതോടെ തോൽവി സമ്മതിച്ച് ഡൊണാൾഡ് ട്രംപ്. ഇതോടെ അധികാര കൈമാറ്റത്തിന് ഒരുക്കമാണെന്ന് ജോ ബൈഡനെ ട്രംപ് അറിയിക്കുകയും നടപടികൾക്കായി വൈറ്റ് ഹൗസിലെ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്‌തു. മിഷഗൻ സ്റ്റേറ്റിലും ബൈഡന് അനുകൂലമായ ജനവിധി വന്നതോടെയാണ് ട്രംപ് തീരുമാനത്തിലെത്തിയത്.
നവംബർ മൂന്നിന് നടന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപിനെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഡോ ബൈഡൻ ഉയർന്ന ഭൂരിപക്ഷത്തിന് തോൽപ്പിച്ചിരുന്നു. എങ്കിലും തപാൽ വോട്ടുകളിലും മറ്റും ക്രമക്കേട് ചൂണ്ടിക്കാട്ടിയ ട്രംപ് തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചിരുന്നില്ല. ഇതിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയപ്പോഴും നിരാശയായിരുന്നു ട്രംപിന് ഫലം. തുടർന്നാണ് ബൈഡന് അദികാരം കൈമാറാൻ ട്രംപ് ഒരുക്കമാണെന്ന് അറിയിച്ചത്. എങ്കിലും താൻ ആരോഗ്യകരമായ തർക്കവും നിയപോരാട്ടവും തുടരുമെന്നും തീർച്ചയായും ഈ സാഹചര്യത്തെ അതിജീവിക്കുമെന്നും ട്രംപ് പ്രതികരിച്ചു.