ജനീവ: ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൈനയുടെ വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പങ്കെടുക്കും. ലോകത്തെ നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രധാന്യത്തെക്കുറിച്ച് ചൈനയുടെ യുഎൻ അംബാസഡർ തിങ്കളാഴ്ച പറഞ്ഞു. ബ്ലിങ്കന്‍ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി എന്നിവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
ബ്ലിങ്കനെ കൂടാതെ മറ്റ് വിദേശ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് ചൈനയുടെ യുഎൻ പ്രതിനിധി ഷാങ് ജൂൺ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് യുഎസ് പ്രസിഡന്‍റായ ജോ ബൈഡൻ ചൈനയുമായി സമ്പർക്കം പുലർത്തുന്നതിന്‍റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്.
മാർച്ച് 18 ന് അലാസ്കയിൽ ബ്ലിങ്കനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിദേശകാര്യ മേധാവി യാങ് ജിച്ചിയും തമ്മിൽ നടന്ന ചർച്ചയുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ചത്തെ കൗൺസിൽ സമ്മേളനം .മനുഷ്യാവകാശങ്ങളെയും മറ്റ് വിഷയങ്ങളെയും കുറിച്ച് ബെയ്ജിങിനെ വിമർശിച്ച യുഎസ് സ്വന്തം ജനാധിപത്യത്തിന്‍റെ പതിപ്പ് നിലർത്തണമെന്ന് യാങ് പറഞ്ഞു.
"അംഗങ്ങൾക്ക് ബഹുരാഷ്ട്രവാദത്തിനുള്ള പിന്തുണ കൂട്ടിയുറപ്പിക്കാനും യഥാർഥ ബഹുരാഷ്ട്രവാദം പരിശീലിപ്പിക്കാനും ഐക്യരാഷ്ട്രസഭയുടെ പങ്കിന് ശക്തമായ പിന്തുണ നൽകാനും അന്താരാഷ്ട്ര വ്യവസ്ഥയെ പ്രതിരോധിക്കാനും യുഎന്‍ അവസരമുണ്ടാക്കണം", എന്നും യാങ് കൂട്ടിച്ചേർത്തു.