വാഷിങ്‌ടൺ: രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന അവസരത്തിൽ നിരവധി പ്രമുഖർ ഇന്ത്യൻ ജനതയ്‌ക്ക് സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു. ഇന്ത്യയിലെ ഓരോ ജനതയ്‌ക്കും ഇന്ത്യൻ-അമേരിക്കൻ പൗരർക്കും സ്വാതന്ത്ര്യദിനാശംസകൾ അറിയിക്കുന്നുവെന്ന് ബഹിരാകാശയാത്രികയായ സുനിത വില്യംസ് പറഞ്ഞു.
ബഹികാരാകാശ പരീക്ഷണങ്ങളിലെ ഇന്ത്യ- യുഎസ് സഹകരണത്തെ പ്രശംസച്ച സുനിത, മനുഷ്യരെ ബഹിരാകാശത്തേക്കെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാന് എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ചു.
ആശംസകളുമായി അമേരിക്കൻ സെനറ്റർമാരും
ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം എല്ലായ്‌പ്പോഴും പ്രാധാന്യമർഹിക്കുന്നതാണെന്ന് അമേരിക്കൻ സെനറ്റിലെ ഏറ്റവും വലിയ ഉഭയകക്ഷി വിഭാഗമായ സെനറ്റ് ഇന്ത്യ കോക്കസ് സഹഅധ്യക്ഷൻ മാർക്ക് വാർണർ പറഞ്ഞു. 75 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ശക്തവും സുസ്ഥിരവുമായ ജനാധിപത്യ രാജ്യമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 14 മാസങ്ങളായി കൊവിഡ് മഹാമാരി ഇന്ത്യ, അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾക്ക് വെല്ലുവിളിയായി മാറിയപ്പോഴും അതിനെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നത് ഈ ശക്തിയാണെന്നും വാർണർ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ALSO READ: ഫിറ്റ് ഇന്ത്യ ഫ്രീഡ് റൺ 2.0 തുടക്കമായി
സ്വാതന്ത്ര്യദിനാശംസകൾ നേർന്ന സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ റോബർട്ട് മെനെൻഡസ്, ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും നിരവധി ആഗോള സംഭാവനകളും ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുവെന്ന് അറിയിച്ചു. കൂടാതെ അമേരിക്കൻ സെനറ്റർമാരായ ജോൺ കോർണിൻ, റിക്ക് സ്കോട്ട് തുടങ്ങിയവരും ഇന്ത്യൻ പൗരർക്ക് ആശംസകൾ അറിയിച്ചു.