വാഷിങ്ടണ്‍:അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതായി സര്‍വെ. വിവിധ മേഖലകളിലുള്ളവരുടെ അഭ്രിപായ സര്‍വെയിലാണ് ട്രംപിനെതിരെയുള്ള ജനവികാരം പ്രകടമായിരിക്കുന്നത്. റോയിട്ടേഴ്സ്-ഇപ്സോസ് ആണ് വോട്ടെടുപ്പ് നടത്തിയത്.
വിദേശ രാജ്യങ്ങളുടെ ഭീഷണികളെ ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയെ തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് കൂടുതല്‍ പേരും പറയുന്നത്. വടക്കന്‍ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പലരും രൂക്ഷമായി തന്നെ വിമര്‍ശിച്ചു. ശതമാനക്കണക്ക് എടുക്കുമ്പോള്‍ 46 ശതമാനം ആളുകള്‍ ഇംപീച്ച്മെന്‍റിനെ അനുകൂലിച്ചു. 40 ശതമാനം മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഒക്ടോബർ 18 മുതൽ 22 വരെയാണ് വോട്ടെടുപ്പ് നടന്നത്.