വാഷിങ്ടൺ: കൊവിഡ് രോഗം ബാധിച്ച വ്യക്തി രോഗ കാലയളവിനിടെ ഒന്ന് മുതൽ 100 ബില്യൺ വരെ രോഗാണുക്കളെ വഹിക്കുന്നതായി കണ്ടെത്തൽ. എന്നാൽ അവയുടെ ആകെ ഭാരം 0.1 മില്ലിഗ്രാമിൽ താഴെയാണ്. നിലവിൽ മനുഷ്യരിൽ കാണപ്പെടുന്ന എല്ലാ രോഗാണുക്കലുടെയും ആകെ ഭാരം 100 ഗ്രാം മുതൽ 10 കിലോഗ്രാം വരെയാണെന്ന് പഠനം പറയുന്നു.
റോൺ സെൻഡർ, യിനോൺ എം. ബാർ-ഓൺ, ഷ്മുവൽ ഗ്ലൈസർ, ബിയാന ബെർൻസ്റ്റൈൻ, എവി ഫ്ലാംഹോൾസ്, റോബ് ഫിലിപ്സ്, റോൺ മിലോ എന്നിവരുടെ പഠനം പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് (പിഎഎഎസ്) ജേണലിൽ പ്രസിദ്ധീകരിച്ചു.
Also Read: പിണറായി 2.0, ആദ്യ ബജറ്റുമായി കെ.എൻ ബാലഗോപാല്‍
രോഗബാധിതരായവരുടെ ഉള്ളിൽ SARS-CoV-2 അണുബാധ നിലനിൽക്കുന്ന സമയം കണക്കാക്കേണ്ടത് നിലവിലെ കൊവിഡ് സാഹചര്യവും വൈറസിനെ നേരിടാനുള്ള മാർഗങ്ങളും മനസിലാക്കേണ്ടതിന് അത്യന്താപേക്ഷിതമാണ്.
രോഗം ബാധിച്ച വ്യക്തിയിലെ രോഗാണുക്കളുടെ എണ്ണം മനസിലാക്കേണ്ടത് രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതികരണത്തിന്‍റെ ശേഷി അറിയാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.