ETV Bharat / international

ചരിത്രം കുറിച്ച് സ്പേസ് എക്‌സ്; നാല് യാത്രക്കാരുമായി ഡ്രാഗൺ ക്യാപ്‌സൂൾ ബഹിരാകാശത്തേക്ക് - dragon capsule

ഇതാദ്യമായാണ് ബഹിരാകാശ വിദഗ്ധരാരുമില്ലാത സാധാരണക്കാർ മാത്രമായി ബഹിരാകാശത്തേക്ക് റോക്കറ്റ് പോകുന്നത്.

SpaceX launches 4 amateurs on private Earth-circling trip  SpaceX  Earth-circling trip  സ്പേസ് എക്‌സ്  ഡ്രാഗൺ ക്യാപ്‌സൂൾ  ഇൻസ്‌പിരേഷൻ 4  ജാരെഡ് ഐസക്‌മാൻ  dragon capsule  inspiration4
ചരിത്രം കുറിച്ച് സ്പേസ് എക്‌സ്; നാല് യാത്രക്കാരുമായി ഡ്രാഗൺ ക്യാപ്‌സൂൾ ബഹിരാകാശത്തേക്ക്
author img

By

Published : Sep 16, 2021, 7:40 AM IST

വാഷിങ്ടൺ: ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ട് സ്പേസ് എക്‌സിന്‍റെ ആദ്യ സ്വകാര്യ റോക്കറ്റ് ഡ്രാഗൺ ക്യാപ്‌സൂൾ നാല് യാത്രക്കാരുമായി ബഹിരാകാശത്തെത്തി. യാത്രക്കാരാരും ബഹിരാകാശ വിദഗ്‌ധരല്ല. രണ്ട് മത്സര വിജയികൾ, ഒരു ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ , അവരുടെ സ്പോൺസർ എന്നിവരുമായാണ് റോക്കറ്റ് ബഹിരാകാശം ലക്ഷ്യമാക്കി കുതിച്ചത്. ഇതാദ്യമായാണ് ബഹിരാകാശ വിദഗ്ധരാരുമില്ലാത സാധാരണക്കാർ മാത്രമായി ബഹിരാകാശത്തേക്ക് റോക്കറ്റ് പോകുന്നത്.

രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഡ്രാഗൺ ക്യാപ്‌സൂളിലുള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശത്തേക്കാൾ 100 മൈൽ ഉയരത്തിൽ മൂന്ന് ദിവസം ഭൂമിയെ വലംവയ്ക്കും.

കൗമാരപ്രായത്തിൽ ആരംഭിച്ച പേയ്മെന്‍റ് സേവനങ്ങൾക്കായുള്ള കമ്പനിയിൽ നിന്നുള്ള സമ്പാദ്യവുമായി ജാരെഡ് ഐസക്‌മാൻ(38) ആണ് റോക്കറ്റിനെ നയിക്കുന്നത്. മറ്റ് മൂന്ന് യാത്രക്കാർക്കായുള്ള പണം മുടക്കിയതും ഐസക്‌മാൻ ആണ്.

SpaceX launches 4 amateurs on private Earth-circling trip  SpaceX  Earth-circling trip  സ്പേസ് എക്‌സ്  ഡ്രാഗൺ ക്യാപ്‌സൂൾ  ഇൻസ്‌പിരേഷൻ 4  ജാരെഡ് ഐസക്‌മാൻ  dragon capsule  inspiration4
സ്പേസ് എക്‌സ് യാത്രികർ

വെർജിൻ ഗാലറ്റിക്കിന്‍റെ റിച്ചാഡ് ബ്രാൻസൺ, ബ്ലൂ ഒറിജിനിലൂടെ ജെഫ് ബെസോസ് എന്നിവർ തുടക്കമിട്ട ബഹിരാകാശ സഞ്ചാരത്തിന്‍റെ കടിഞ്ഞാൺ ആണ് സ്പേസ് എക്സിലൂടെ ഇലോൺ മസ്ക് ഏറ്റെടുത്തിരിക്കുന്നത്.

ഇൻസ്‌പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന യാത്രയിൽ കുട്ടിക്കാലത്ത് കാൻസറിനെ അതിജീവിച്ച മെംഫിസിലെ സെന്‍റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയിൽ ഫിസിഷ്യൻ അസിസ്റ്റന്‍റായി ജോലിചെയ്യുന്ന ഹെയ്‌ലി ആഴ്‌സീനക്‌സ്(29), സ്വീപ്സ്റ്റേക്ക് മത്സര വിജയികളായ എവരറ്റിലെ ഡാറ്റാ എഞ്ചിനീയർ ക്രിസ് സെംബ്രോസ്‌കി(42), ടെമ്പെയിലെ കമ്മ്യൂണിറ്റി കോളജ് അധ്യാപകനായ സിയാൻ പ്രോക്ടർ (51) എന്നിവരാണ് ഐസക്‌മാനൊപ്പം പങ്കുചേരുന്നത്.

സ്പേസ് എക്‌സിലെ യാത്രക്കാർ

ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ എന്ന ബഹുമതി ഇടതു കാലിൽ ടൈറ്റാനിയത്തിന്‍റെ കമ്പിയുടെ സഹായമുള്ള ഹെയ്‌ലി ആഴ്‌സീനക്‌സിനാണ്.

നാസയ്ക്കായി കമ്പനിയുടെ മുൻപത്തെ മൂന്ന് ബഹിരാകാശ യാത്രികർ ഉപയോഗിച്ച അതേ കെന്നഡി സ്പേസ് സെന്റർ പാഡ് റീസൈക്കിൾ ചെയ്താണ് യാത്രക്കാർ ഉപയോഗിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.