ETV Bharat / international

കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരനും - കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരനും

കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

Sikh man among eight people killed in California rail yard shooting Sikh man among eight people killed California shooting കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരനും കാലിഫോര്‍ണിയയില്‍ വെടിവെപ്പ് കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരനും വെടിവെപ്പ്
കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരനും
author img

By

Published : May 27, 2021, 10:44 AM IST

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ട്പേരില്‍ ഒരാള്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. 36കാരനായ തപ്‌തിജ്‌ദീപ് സിങാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ റെയില്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സാന്താ ക്ലാരാ വാല്ലി ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ട്രെയിന്‍ യാര്‍ഡില്‍ ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവെപ്പുണ്ടായത്. റെയില്‍വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിഭാഗത്തിലാണ് വെടിവെപ്പ് നടന്നത്. മരിച്ചവര്‍ യാര്‍ഡിലെ ജീവനക്കാരാണ്.

Read Also…….യുഎസില്‍ വീണ്ടും വെടിവെപ്പ്; എട്ട് മരണം

വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. അക്രമിയുടെ പേരോ പ്രായമോ സംഭവത്തിന് പിന്നിലുള്ള കാരണമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യാര്‍ഡിലെ ജോലിക്കാരനായ സാമുവല്‍ കാസിഡി (57) ആണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.