വാഷിങ്ടണ്‍ : സിറിയയിൽ ഡ്രോൺ വ്യോമാക്രമണത്തിൽ മുതിർന്ന അൽ - ഖ്വയ്‌ദ നേതാവ് സലിം അബു അഹമ്മദ് കൊല്ലപ്പെട്ടു. യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 20 ന് സിറിയയിലെ ഇഡ്‌ലിബിന് സമീപം യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ട്രാൻസ് പ്രവിശ്യയില്‍ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ധനസഹായം നൽകുന്നതിനും അംഗീകാരങ്ങള്‍ നല്‍കുന്നതിലും സലിം അബുവിന് ചുമതലയുണ്ടായിരുന്നു. സംഭവത്തില്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
കിഴക്കൻ സിറിയയിൽ നിന്ന് പലായനം ചെയ്ത ശേഷം ഇഡ്‌ലിബ് പ്രവിശ്യയിൽ ഒളിച്ചുതാമസിച്ചിരുന്ന ലോകത്തിലെ 'മോസ്‌റ്റ് വാണ്ടഡ്' എന്ന് വിശേഷിപ്പിച്ചിരുന്ന ഐ.എസ് തലവന്‍ അബൂബക്കർ അൽ ബാഗ്‌ദാദിയെ 2019 ഒക്‌ടോബറില്‍ യു.എസ് സേന വധിച്ചിരുന്നു.
ALSO READ : ലൈംഗിക ഉദ്ദേശം വ്യക്തമെങ്കില്‍ നേരിട്ടുള്ള സ്‌പർശനമില്ലെങ്കിലും പോക്‌സോ കുറ്റമാണെന്ന് സുപ്രീം കോടതി