ETV Bharat / international

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന ക്രിസ്‌മസ് ട്രീ - റിയോ ഡി ജനീറോ ക്രിസ്‌മസ് ട്രീ

24 നില കെട്ടിടത്തിന് തുല്യമായ ഉയരത്തിലുള്ള ക്രിസ്‌മസ്‌ ട്രീ അലങ്കരിക്കാന്‍ ഒമ്പത് ലക്ഷത്തോളം എല്‍ഇഡി വിളക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്

Rio de Janeiro  Tallest floating Christmas tree  Brazil christmas  Rodrigo de Freitas Lagoon  ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന ക്രിസ്‌മസ് ട്രീ  ബ്രസീല്‍ ക്രിസ്‌മസ് ട്രീ  റിയോ ഡി ജനീറോ ക്രിസ്‌മസ് ട്രീ  റോഡ്രിഗോ ഡി ഫ്രെറ്റാസ് തടാകം
ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന ക്രിസ്‌മസ് ട്രീ ഒരുക്കി ബ്രസീല്‍
author img

By

Published : Dec 15, 2019, 6:58 PM IST

ബ്രസീലിയ: ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന ക്രിസ്‌മസ് ട്രീ ഒരുക്കി ബ്രസീല്‍. റിയോ ഡി ജനീറോയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന റോഡ്രിഗോ ഡി ഫ്രെറ്റാസ് തടാകത്തിലാണ് 230 അടി ഉയരുമുള്ള ക്രിസ്‌മസ് ട്രീ ഒരുക്കിയിരിക്കുന്നത്. ലോഹത്തില്‍ നിര്‍മിച്ച ക്രിസ്‌മസ് ട്രീ വര്‍ണാഭമായ ലൈറ്റുകൾ ഉപയോഗിച്ച് ശനിയാഴ്‌ച പ്രകാശിപ്പിച്ചു. ഏഴ് മിനിറ്റോളം നീണ്ടുനിന്ന വെടിക്കെട്ടും സംഗീത പരിപാടികളും ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. നൂറുക്കണക്കിനാളുകളാണ് ഉദ്‌ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തടാകക്കരയില്‍ ഒത്തുകൂടിയത്. 24 നില കെട്ടിടത്തിന് തുല്യമായ ഉയരത്തിലുള്ള ക്രിസ്‌മസ്‌ ട്രീ അലങ്കരിക്കാന്‍ ഒമ്പത് ലക്ഷത്തോളം എല്‍ഇഡി വിളക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

1996 ല്‍ ആയിരുന്നു ആദ്യമായി ഒഴുകുന്ന ക്രിസ്‌മസ് ട്രീ റിയോ ഡി ജനീറോയില്‍ സ്ഥാപിച്ചത്. എന്നാല്‍ 2015 ല്‍ നഗരത്തില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ അന്നത്തെ ട്രീ തകര്‍ന്നുപോവുകയും 2016 ലും 2017 ലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്രിസ്‌മസ് ട്രീ നിര്‍മിക്കാതിരിക്കുകയും ചെയ്‌തു. കടലിനോട് ചേര്‍ന്നുകിടക്കുന്ന തടാകത്തില്‍ 2020 ജനുവരി ആറ് വരെ ക്രിസ്‌മസ് ട്രീ പ്രകാശം പരത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.