വാഷിംഗ്ടൺ: മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ കൊലപാതകത്തെ കുറിച്ച് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്‍ അസീസുമായുള്ള നയതന്ത്ര കൂടിക്കാഴ്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ചർച്ച ചെയ്തിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ഖശോഗി വധം ചർച്ചയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുഎഎസ് സെക്രട്ടറി മൈക് പോംപിയോ സൗദി രാജാവുമായി ഇന്നലെ ജിദ്ദയിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ വളർന്നു വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഹോർമുസിൽ കപ്പലുകൾക്കു നേരെയുള്ള ആക്രമങ്ങളെ പറ്റിയും ഇരുവരും ചർച്ച നടത്തി. ഇറാനെതിരെ പ്രവർത്തിക്കുന്ന ഗൾഫ് സഹകരണ കൗൺസിലുമായി ചേർന്ന് പ്രവർത്തിക്കേണ്ട പ്രാധാന്യത്തെ കുറിച്ചും ഇരുവരും ചർച്ച നടത്തി.
ഖശോഗി കൊലപാതകം, സൗദിയുമായി സംസാരിച്ചിട്ടില്ലെന്ന് യുഎസ് - സൗദി
സൗദി രാജാവ് അബ്ദുല്‍ അസീസുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ നയതന്ത്ര ചര്‍ച്ച നടത്തിയിരുന്നു. മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ കൊലപാതകത്തെ സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഈ ഘട്ടത്തില്‍ നടന്നിട്ടില്ലെന്ന് യുഎസ്

Conclusion: