ബാറ്റൺ റൂജ്: വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ നാല് വയസുകാരി വെടിയേറ്റ് മരിച്ചു. ലൂസിയാന റോഡില്‍ വച്ച് വെള്ളിയാഴ്‌ച രാത്രിയാണ് വെടിവെപ്പുണ്ടായത്. രണ്ട് വാഹനങ്ങളില്‍ യാത്ര ചെയ്‌തവർ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്‌പരം വെടിയുതിർക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയും ഇതോടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപെടുകയും കാർ തകിടം മറിയുകയും ചെയ്‌തു. പരിക്കേറ്റ ഡ്രൈവറെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറ്റൻ റൂജ് മെയർ ഷാരോൺ വെസ്റ്റേൺ ബ്രൂം വെടിവെപ്പിനെ അപലപിച്ചു. ഈ സംഭവത്തിന് കാരണക്കാരായവരെ അറിയുന്നവർ എത്രയും വേഗം അധികാരികളുമായി ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൂസിയാനയില്‍ നാല് വയസുകാരി വെടിയേറ്റ് മരിച്ചു - നാല് വയസ്സുകാരി
കുട്ടിക്ക് വെടിയേറ്റത് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ