വാഷിംഗ്‌ടണ്‍: കൊവിഡ് പശ്ചാത്തലത്തിൽ ബുധനാഴ്ച യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നടക്കുന്ന ആദ്യ വാഗ്വാദത്തിൽ യുഎസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് നോമിനി കമല ഹാരിസിനും നോമിനി മൈക്ക് പെൻസിനും ഇടയിൽ പ്ലെക്സിഗ്ലാസ് സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. പെൻസിനും ഹാരിസിനും മോഡറേറ്റർ സൂസൻ പേജിനും ഇടയിൽ തടസ്സമായി പ്ലെക്‌സിഗ്ലാസ് സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തിങ്കളാഴ്ച പ്രസിഡൻഷ്യൽ ഡിബേറ്റ് കമ്മിഷൻ അംഗീകാരം നൽകിയതായി പൊളിറ്റിക്കോ വാർത്ത റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധികൾക്കിടയിൽ ഫോറങ്ങൾക്കായി ആരോഗ്യ പ്രോട്ടോക്കോളുകൾ സജ്ജമാക്കാൻ സഹായിക്കുന്ന ക്ലീവ്‌ലാന്‍റ് ക്ലിനിക്കാണ് പദ്ധതികളെ പിന്തുണച്ചത്. രണ്ട് സ്ഥാനാർത്ഥികളുടെ സീറ്റുകൾ തമ്മിലുള്ള ദൂരം ഏഴ് അടിയിൽ നിന്ന് 13 അടിയിലേക്ക് മാറ്റാനും കമ്മിഷൻ തീരുമാനിച്ചു.
വിപി ഡിബേറ്റ്; പെൻസിനും ഹാരിസിനുമിടയിൽ പ്ലെക്സിഗ്ലാസ് സ്ഥാപിക്കും - Pence
രണ്ട് സ്ഥാനാർത്ഥികളുടെ സീറ്റുകൾ തമ്മിലുള്ള ദൂരം ഏഴ് അടിയിൽ നിന്ന് 13 അടിയിലേക്ക് മാറ്റാനും കമ്മിഷൻ തീരുമാനിച്ചു