വാഷിങ്‌ടണ്‍: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി ഇന്ത്യയെടുത്ത നടപടിയെ അഭിനന്ദിച്ച് യുഎസ്. കൊവിഡ് 19 വ്യാപനം തടയാനും മറ്റുള്ളവരെ സംരക്ഷിക്കാനും വിശ്രമില്ലാതെ ജോലി ചെയ്യുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അവരെ സംരക്ഷിക്കുന്നതിന് ഇന്ത്യയെടുത്ത നടപടി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് യുഎസിന്‍റെ ഉത്തര-മധ്യ ഏഷ്യന്‍ ചുമതലയുള്ള ആലീസ് വെല്‍സ് അറിയിച്ചു.
ബുധനാഴ്‌ചയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റമാണ്. കൂടാതെ ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ചുമത്താവുന്നതുമാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും സംരക്ഷിക്കുമെന്നും അവരുടെ സുരക്ഷാകാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയുമുണ്ടാകില്ലെന്നും പ്രധാന മന്ത്രി അറിയിച്ചിരുന്നു.