വാഷിംഗ്ടൺ, ഡി.സി : ഫിലാഡൽഫിയയിൽ ഒറ്റ രാത്രിയിൽ വിവിധ ഇടങ്ങളിലായി ഉണ്ടായ വെടിവെപ്പുകളിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമങ്ങളുടെ എണ്ണം ആശങ്ക ഉയർത്തുന്നതായും അക്രമ സംഭവങ്ങൾ വിവിധ സംഘങ്ങളുമായി ബന്ധപ്പെട്ടതാകാമെന്നും പൊലീസ് പറഞ്ഞു. ടിയോഗ പരിസരത്ത് വെള്ളിയാഴ്ച വൈകുന്നേരമാണ് ഒരു സംഘം ആളുകൾ കാറിൽ നിന്ന് ചാടിയിറങ്ങി ആറ് പേർക്ക് നേരെ വെടിയുതിർത്തത്. ഇതിൽ അഞ്ച് പുരുഷന്മാർക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. നാലുപേർ സ്വയം ആശുപത്രികളിലേക്ക് പോയി. വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ജൂനിയാറ്റ പരിസരത്ത് കാറിൽ ഇരിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. കെൻസിംഗ്ടൺ പരിസരത്ത് ഉണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് കാലിന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഫിലാഡൽഫിയയിലെ ആർട്ട് മ്യൂസിയങ്ങൾക്ക് സമീപമുള്ള ഫെയർമൗണ്ട് പരിസരത്ത് നടന്ന വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഫിലാഡൽഫിയയിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക് - ഫിലാഡൽഫിയ
വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ജൂനിയാറ്റ പരിസരത്ത് കാറിൽ ഇരിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. കെൻസിംഗ്ടൺ പരിസരത്ത് ഉണ്ടായ വെടിവയ്പിൽ രണ്ട് പേർക്ക് കാലിന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.