ETV Bharat / international

ടെന്നസിയിലെ വെള്ളപ്പൊക്കം; മരണം 20 കടന്നു

ശനിയാഴ്‌ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ 21 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്

tennessee flash flood  tennessee flash flood news  tennessee flash flood death news  ടെന്നസി വെള്ളപ്പൊക്കം വാര്‍ത്ത  വെള്ളപ്പൊക്കം ടെന്നസി വാര്‍ത്ത  ടെന്നസി വെള്ളപ്പൊക്കം മരണം വാര്‍ത്ത  ഹംഫ്രെയ്‌സ് കൗണ്ടി വാര്‍ത്ത
ടെന്നസിയിലെ വെള്ളപ്പൊക്കം: മരണസംഖ്യ 20 കടന്നു
author img

By

Published : Aug 23, 2021, 7:12 AM IST

വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നസിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 20 കടന്നു. അമ്പത് പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ശനിയാഴ്‌ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ 21 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 7 മാസം പ്രായമുള്ള ഇരട്ട കുട്ടികളുണ്ടെന്ന് ഹംഫ്രെയ്‌സ് കൗണ്ടി പൊലീസ് അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്‌ടമായവരെ പ്രസിഡന്‍റ് ജോ ബൈഡന്‍ അനുശോചിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്ത് എത്തിക്കുമെന്ന് ബൈഡന്‍ അറിയിച്ചു.

ടെന്നസിയിലെ പ്രാന്ത പ്രദേശങ്ങളിലെ റോഡുകളും ഹൈവേകളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തകര്‍ന്നു. ഹംഫ്രെയ്‌സ് കൗണ്ടിയിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത്. പല വീടുകളും വെള്ളത്തിനടിയിലായി. ടെന്നസി എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി സംസ്ഥാനത്ത് ലെവല്‍ 3 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: 'ചൈനയിലെ ആണവ പരീക്ഷണത്തില്‍ 194,000 മരണമെന്ന് അമേരിക്കന്‍ മാസിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.