ETV Bharat / international

ന്യൂയോര്‍ക്കില്‍ പൊലീസിന് നേരെ ആക്രമണം; മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക് - 3 പൊലീസുകാര്‍ക്ക് പരിക്ക്

ബ്രൂക്ക്‌ലിനില്‍ നടന്ന ആക്രമണത്തില്‍ പൊലീസുകാരന് കഴുത്തിന് കുത്തേറ്റു. മറ്റ് രണ്ട് പൊലീസുകാര്‍ക്ക് കൈയ്‌ക്ക് വെടിയേറ്റു. ആക്രമണത്തിനിടെ പൊലീസ് ഒരാള്‍ക്ക് നേരെ വെടിവെച്ചതായി ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ്.

Brooklyn  NYC curfew  Officer stabbed  George Floyd  Officer stabbed in Brooklyn  NYC curfew  ന്യൂയോര്‍ക്കില്‍ പൊലീസിനു നേരെ ആക്രമണം  3 പൊലീസുകാര്‍ക്ക് പരിക്ക്  ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്കില്‍ പൊലീസിനു നേരെ ആക്രമണം; 3 പൊലീസുകാര്‍ക്ക് പരിക്ക്
author img

By

Published : Jun 4, 2020, 4:57 PM IST

ന്യൂയോര്‍ക്ക്: ജോര്‍ജ് ഫ്‌ളോയിഡിന്‍റെ മരണത്തില്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ പൊലീസുകാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ബ്രൂക്ക്‌ലിനില്‍ പൊലീസുകാരന് കഴുത്തിന് കുത്തേറ്റു. മറ്റ് രണ്ട് പൊലീസുകാര്‍ക്ക് കൈയ്‌ക്ക് വെടിയേറ്റു. ആക്രമണത്തിനിടെ പൊലീസ് ഒരാള്‍ക്ക് നേരെ വെടിവെച്ചതായി ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. എട്ട് മണിയുടെ കര്‍ഫ്യൂ അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസുകാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. മേയര്‍ ബില്‍ ഡി ബ്ലാസിയോ പൊലീസുകാരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. വെടിവെപ്പ് സമയത്ത് പ്രദേശത്ത് ഒരു പ്രതിഷേധവും ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും സമീപവാസി പറയുന്നു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.