ETV Bharat / international

ഡേവിഡ് കാർഡ്, ജോഷ്വ ഡി.ആന്‍ഗ്രിസ്റ്റ്, ഗയ്ഡോ ഡബ്ല്യു ഇബെൻസ് എന്നിവർ‌ക്ക് സാമ്പത്തിക ശാസ്ത്ര നോബേല്‍ - സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബൈല്‍

അമേരിക്കൻ ശാസ്ത്രജ്ഞർമാരായ ഡേവിഡ് കാർഡ്, ജോഷ്വ ഡി.ആന്‍ഗ്രിസ്റ്റ്, ഗയ്ഡോ ഡബ്ല്യു ഇബെൻസ് എന്നിവർ‌ക്കാണ് പുരസ്കാരം.

nobel prize  nobel-prize-2021  economics  economics nobel prize  സാമ്പത്തിക ശാസ്ത്രം  സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബൈല്‍  നൊബേല്‍ പുരസ്കാരം
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു
author img

By

Published : Oct 11, 2021, 7:42 PM IST

സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞൻമാരായ ഡേവിഡ് കാർഡ്, ജോഷ്വ ഡി.ആന്‍ഗ്രിസ്റ്റ്, ഗയ്ഡോ ഡബ്ല്യു ഇബെൻസ് എന്നിവർ‌ക്കാണ് പുരസ്കാരം. തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാർഡ് പുരസ്‌കാരത്തിന് അർഹനായത്.

Also Read: നെടുമുടി വേണുവിന്‍റെ സംസ്‌കാരം നാളെ തൈക്കാട് ശാന്തി കവാടത്തില്‍

കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനയ്ക്ക് മറ്റു രണ്ട് പേരും പുരസ്‌കാരം പങ്കിട്ടു. പഠനങ്ങള്‍ തൊഴില്‍ വിപണിയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നൽകുന്നതാണെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. കുടിയേറ്റം ശമ്പളത്തെയും തൊഴില്‍ മേഖലയെയും എങ്ങനെ ബാധിക്കും, ദീർഘകാല വിദ്യാഭാസം ഭാവി വരുമാനത്തെ സ്വാധീനിക്കുന്നത് എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് സ്വാഭാവിക പരീക്ഷണങ്ങളിലൂടെ എങ്ങനെ ഉത്തരം നൽകാമെന്നും സമ്മാന ജേതാക്കള്‍ തെളിയിച്ചെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.