ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ 30 വയസ് കഴിഞ്ഞവർക്കും കൊവിഡ് വാക്‌സിൻ നൽകും. ചൊവ്വാഴ്‌ച മുതൽ 30 വയസിന് മുകളിലുളളവർക്ക് കൊവിഡ് വാക്‌സിനേഷന് അർഹതയുണ്ടെന്ന് ന്യൂയോർക്ക് ഗവർണർ പറഞ്ഞു. 16 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 6 മുതൽ വാക്‌സിന്‍ നൽകി തുടങ്ങാനാണ് തീരുമാനം. മുമ്പ് 50 വയസിന മുകളിലുള്ളവർക്ക് മാത്രമായിരുന്നു വാക്‌സിനേഷൻ യോഗ്യത. 30 വയസിനു മുകളിലുള്ളവർക്ക് ചൊവ്വാഴ്ച രാവിലെ മുതൽ വാക്‌സിന്‍ സ്വീകരിക്കാനുളള അപേക്ഷ സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു.
“ഇന്ന് ഞങ്ങൾ കൊവിഡിനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ ഒരു വലിയ ചുവടുവെപ്പാണ് നടത്തുന്നത്,” ഡെമോക്രാറ്റിക് ഗവർണർ വാർത്താക്കുറിപ്പിൽ പറഞ്ഞു.ഇതിന്‍റെ ഭാഗമായിട്ടാണ് 30 വയസിനു മുകളിലുളളവർക്ക് വാക്‌സിന്‍ നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.