ന്യൂയോർക്ക്: കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ ന്യൂയോർക്കിലെ പൊതുവിദ്യാലയങ്ങൾ ഡിസംബർ ആദ്യം തുറക്കുമെന്ന് എൻവൈസി മേയർ ബിൽ ഡി ബ്ലാസിയോ. ഡിസംബർ 7 തിങ്കളാഴ്ച മുതൽ പ്രീ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ന്യൂയോർക്ക് സിറ്റി ഭരണകൂടം ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും മേയർ ബിൽ നേരത്തെ ട്വീറ്റിൽ പറഞ്ഞിരുന്നു. കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് നവംബറിൽ ക്ലാസുകൾ നിർത്തിവെച്ചിരുന്നു.
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്, 13,363,182 കൊവിഡ് കേസുകളും 266,813 മരണങ്ങളും രേഖപ്പെടുത്തിയ രാജ്യമാണ് യുഎസ്.