ETV Bharat / international

നാറ്റോ യോഗം ഏപ്രിൽ രണ്ടിന് നടക്കും - നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ

കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെ യോഗം നടത്തുമെന്ന് നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ അറിയിച്ചു.

nato foreign ministers  nato video conference  nato meeting  nato teleconference  നാറ്റോ യോഗം ഏപ്രിൽ രണ്ടിന് നടക്കും  നാറ്റോ  നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ  സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്
നാറ്റോ
author img

By

Published : Mar 26, 2020, 10:21 PM IST

ബ്രസ്സൽസ്: കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) നേതാക്കളുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ നടത്തുമെന്ന് നാറ്റോ അറിയിച്ചു. ഏപ്രിൽ രണ്ടിന് നടക്കുന്ന യോഗത്തിൽ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് അധ്യക്ഷത വഹിക്കും.

സന്ദർശകർ, മാധ്യമങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവേശനം നിയന്ത്രിക്കുകയുൾപ്പെടെ കൊവിഡ് -19 വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ നാറ്റോ ആസ്ഥാനത്ത് നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണുകളും സാമൂഹിക അകലം പാലിക്കൽ നിയമങ്ങളും കണക്കിലെടുത്ത് നേരിട്ടുള്ള യോഗം ഉപേക്ഷിക്കണമെന്ന് പ്രതിനിധികൾ സ്റ്റോൾട്ടൻബർഗിനോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ആഘാതം, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും നാറ്റോ ദൗത്യങ്ങളുടെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.